അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി
Thursday, October 17, 2024 12:46 PM IST
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിൽ തുടരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി.
വെന്റിലേറ്ററിൽ നിന്ന് മഅദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശ്വാസതടസത്തെ തുടര്‍ന്നാണ് മഅദനിയെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.