നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി. ദിവ്യയുടെ മൊഴിയെടുക്കും
Thursday, October 17, 2024 6:57 AM IST
കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം.
നവീനെതിരെ ആരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും.
അതേസമയം, നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടത്തും. മൃതദേഹം പത്തനംതിട്ടയിലെത്തിച്ചു. ഇന്നു രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം പതിനൊന്നോടെ മലയാലപ്പുഴ പത്തിശേരിൽ കാരുവള്ളിയിൽ വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം.