നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാത യുവതിക്കെതിരെ കേസ്
Thursday, October 17, 2024 1:35 AM IST
ഗുരുഗ്രാം: നവജാത ശിശുവിനെ ആശുപത്രിയിലെ ലബോറട്ടറിയിൽ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ദേവേന്ദർ യാദവ് ആണ് പോലീസിൽ പരാതി നൽകിയത്.
മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മെച്ചപ്പെട്ട പരിചരണത്തിനായി കുഞ്ഞിനെ ആശുപത്രിയിലെ എൻഐസിയു വാർഡിലേക്ക് മാറ്റി.