ആദിവാസി യുവാവിന് മർദനം; നാലുപേർക്കെതിരെ കേസ്
Thursday, October 17, 2024 12:24 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിനെ ആക്രമിച്ച നാലുപേർക്കെതിരെ കേസ്. ഛത്തർപുർ ജില്ലയിലാണ് സംഭവം.
തപരിയാൻ ഗ്രാമവാസിയായ യുവാവിനെ നാല് പേർ മുൻ വൈരാഗ്യത്തിന്റെ പേരിൽ മർദ്ദിച്ചതായി ഛത്തർപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് വിക്രം സിംഗ് പറഞ്ഞു. ബെൽറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സൻഹിതയും പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.