വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച സംഭവം: കൗമാരക്കാരൻ കുറ്റം സമ്മതിച്ചു
Wednesday, October 16, 2024 9:42 PM IST
ന്യൂഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത 17 കാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിനോടുളള പക വീട്ടാനാണ് ഇങ്ങനെ ചെയ്തതെന്നും കൗമാരക്കാരൻ പോലീസിനോട് വെളിപ്പെടുത്തി.
സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും 17 കാരൻ പറഞ്ഞു.ഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.
കേസിൽ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു പ്രതികരിച്ചു. സംഭവത്തിൽ വ്യോമയാനമന്ത്രാലയത്തിൽ നിന്ന് ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. വ്യോമയാന മന്ത്രാലയം സിഐഎസ്എഫ്, എൻഐഎ, ഐബി എന്നിവരോടും റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.