മുഡ ചെയർമാൻ കെ. മാരിഗൗഡ രാജിവച്ചു
Wednesday, October 16, 2024 5:43 PM IST
ബംഗളൂരു: കർണാടകയിൽ ആരോപണ നിഴലിലായ മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ചെയർമാൻ കെ. മാരിഗൗഡ രാജിവച്ചു. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടാണ് മാരിഗൗഡ രാജി തീരുമാനം അറിയിച്ചത്.
ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് മാരിഗൗഡയുടെ പ്രതികരണം. എന്നാൽ രാഷ്ട്രീയവിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് മുഡ വിവാദത്തിന്റെ നിഴലിലായത്. മുഡ അനധികൃത ഭൂമിയിടപാട് കേസിൽ ഇഡിയും ലോകായുക്തയും കേസെടുത്ത് അന്വേഷണം നടത്തുകയാണ്.