നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരം; പി.പി.ദിവ്യക്ക് വീഴ്ച പറ്റിയെന്ന് പി.കെ.ശ്രീമതി
Wednesday, October 16, 2024 3:52 PM IST
കോട്ടയം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദൗർഭാഗ്യകരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് വീഴ്ച പറ്റിയെന്ന് ശ്രീമതി പ്രതികരിച്ചു.
എഡിഎമ്മിന്റെ യാത്രയയപ്പ് വേദിയിൽ പോയി പി.പി.ദിവ്യ ഇങ്ങനെയൊരു പരാമർശം നടത്തേണ്ടിയിരുന്നില്ല. അത് വീഴ്ചയാണ്. വിഷയത്തിൽ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും.
തെറ്റ് പറ്റി എന്ന് കണ്ടെത്തിയാൽ മൂകമായി ഇരിക്കുന്ന ഒരു പാർട്ടിയല്ല സിപിഎം, ഇതിൽ നടപടിയുണ്ടാകും. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.