അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Tuesday, October 15, 2024 6:00 PM IST
കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മഅ്ദനിയുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ആശുപത്രിയിൽ തുടരുന്നുണ്ട്.