സന്ധ്യയും മക്കളും പുതുജീവിതത്തിലേക്ക്; വീടിന്റെ താക്കോൽ കൈമാറി
Monday, October 14, 2024 10:08 PM IST
കൊച്ചി : പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ താക്കോൽ സന്ധ്യയ്ക്ക് കൈമാറി. വായ്പാത്തുക അടയ്ക്കുമെന്ന് പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ് സ്ഥിര നിക്ഷേപമായി കുടുംബത്തിന് പത്ത് ലക്ഷം രൂപയും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ ജോലിയും വാഗ്ദാനം ചെയ്തു.
എട്ട് ലക്ഷം രൂപ കടം തീർക്കാനും 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ ചെക്ക് സന്ധ്യക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ കൈമാറി.
സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് സന്ധ്യയും മക്കളും ദുരിതത്തിലായത്.