ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം
Monday, October 14, 2024 2:58 PM IST
ന്യൂഡൽഹി: ഡൽഹിയിൽ പടക്കങ്ങൾ നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ് ഡൽഹിയിൽ പടക്കം നിരോധിച്ചത്. എല്ലാവിധ പടക്കങ്ങളും നിരോധിച്ചു.
മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 2025 ജനുവരി ഒന്ന് വരെ ദേശീയ തലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമാണം, വിൽപ്പന, സംഭരണം, പൊട്ടിക്കൽ എന്നിവ പൂർണമായി നിരോധിക്കാൻ ഡൽഹി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
വായു മലിനീകരണം ലഘൂകരിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.