ആംബുലൻസ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Monday, October 14, 2024 2:25 PM IST
തൃശൂർ: തൃശൂർ പൂരത്തിനിടെ ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം.
സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂർ എസിപി രേഖപ്പെടുത്തി.
കേസിൽ തൃശൂർ ആർടിഒ അന്വേഷണം നടത്തും. തൃശൂരത്തിനിടെ പ്രശ്നങ്ങൾ ഉണ്ടായതോടെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി ആംബുലൻസിൽ തിരുവന്പാടി ദേവസ്വത്തിലേക്ക് എത്തിയിരുന്നു.