മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം; കേന്ദ്രത്തിനു പങ്കില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
Monday, October 14, 2024 1:12 PM IST
കോട്ടയം: മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മീഷന് അര്‍ധ ജുഡീഷല്‍ സ്ഥാപനമാണ്. കോടതിയാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും സർക്കാർ നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ പ്രവർത്തനം അവസാനിപ്പിച്ചു പൂട്ടണമെന്നും ശിപാർശ ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) നോട്ടീസ് അയച്ചു.
മദ്രസകളിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം-2009 ലംഘിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിർദേശം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ കത്തയച്ചിരുന്നു.