കോഴക്കേസിൽ സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയതിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ
Monday, October 14, 2024 12:47 PM IST
തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ.
മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വാദിയായ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ കോടതിയിൽ ഉന്നയിച്ചില്ലെന്നും കൊടകര കുഴൽപ്പണക്കേസിലും സുരേന്ദ്രനെ രക്ഷിച്ചതു സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
2021ലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിലാണ് സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്.