ജമ്മു കാഷ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു
Monday, October 14, 2024 1:31 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ശിപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്നാണ് സൂചന. ഒമര്‍ അബ്ദുള്ള ജമ്മു കാഷ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് അദ്ദേഹം ജമ്മു കാഷ്മീർ മുഖ്യമന്ത്രിയാവുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്.