അൾജീരിയ, മൗറിറ്റാനിയ, മലാവി സന്ദർശനത്തിനായി രാഷ്ട്രപതി പുറപ്പെട്ടു
Sunday, October 13, 2024 5:11 PM IST
ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു പുറപ്പെട്ടു. ഞായറാഴ്ച അൾജീരിയ, മൗറിറ്റാനിയ, മലാവി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായാണ് രാഷ്ട്രപതി പുറപ്പെട്ടത്.
ആദ്യമായാണ് ഈ മൂന്ന് രാജ്യങ്ങളിലും ഒരു ഇന്ത്യന്‍ രാഷ്ട്ര തലവൻ സന്ദര്‍ശനം നടത്തുന്നത്. പ്രസിഡന്റ് അബ്ദുൾ മദ്ജിദ് ടെബൗണിന്റെ ക്ഷണപ്രകാരമാണ് ഒക്ടോബർ 13 മുതൽ 15 വരെ രാഷ്ട്രപതിയുടെ അൾജീരിയ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു മൗറിറ്റാനിയ സന്ദര്‍ശിക്കും. ഒക്ടോബര്‍ 16നാണ് സന്ദര്‍ശനം നടത്തുക. മൗറിറ്റാനിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ തലവന്‍ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്.
മലാവി പ്രസിഡന്റിന്റെ ക്ഷണപ്രകാരം രാഷ്ട്രപതി ഒക്ടോബർ 17ന് മലാവി സന്ദര്‍ശിക്കും.