പടയപ്പ വീണ്ടും ജനവാസ മേഖലയിൽ
Sunday, October 13, 2024 11:52 AM IST
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാനയായ പടയപ്പ വീണ്ടും ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെത്തിയത്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്.
യാതൊരുവിധ നാശനഷ്ടങ്ങളും ആന ഉണ്ടാക്കിയിട്ടില്ല. കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരികെ പോകുകയും ചെയ്തു. ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന തുടരുകയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.