മൂന്നര വയസുകാരനെ മർദിച്ച സംഭവം; പ്ലേ സ്കൂള്‍ പൂട്ടാൻ നിർദേശം
Saturday, October 12, 2024 10:41 AM IST
കൊച്ചി: മൂന്നര വയസുകാരനെ അധ്യാപിക ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്കൂളിന്റെ പ്രവർത്തനം തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മട്ടാഞ്ചേരി സമാർട് കിഡ്സ് പ്ലേ സ്കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത പ്ലേ സ്കൂളാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സ്കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടവും അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. .
ബുധനാഴ്ചയാണ് കുട്ടിക്ക് മർദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ആനവാതിൽ സ്വദേശി സീതാലക്ഷ്മിയെ (35) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.