ജമ്മു കാഷ്മീരിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച
Saturday, October 12, 2024 7:25 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. ഇക്കാര്യം നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അറിയിച്ചു.
എംഎല്‍എമാരുടെ യോഗത്തില്‍ നാഷണല്‍ കോണ്ഫറസിന് പിന്തുണ നല്കാന് കോണ്‍ഗ്രസ് തീരുമാനമായി. ഇതുസംബന്ധിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് നാഷണൽ കോൺഫറൻസ് ഉണ്ടാക്കിയത്. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിനും നേട്ടമുണ്ടാക്കാനായി.