രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു
Friday, October 11, 2024 2:31 PM IST
മുംബൈ: ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.
അറുപത്തിയേഴുകാരനായ നോയൽ ടാറ്റ നിലവില്‍ സര് രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര് ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 66 ശതമാനത്തോളം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്.
ഇന്ത്യൻ-ഐറിഷ് വ്യവസായിയായ നോയൽ ടാറ്റ ട്രെൻഡ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. ടാറ്റ ഇന്റർനാഷണലിന്റെ മാനേജിംഗ് ഡയറക്ടറും ടൈറ്റാൻ, ടാറ്റ സ്റ്റീൽ കമ്പനികളുടെ വൈസ് ചെയർമാനുമാണ്.
ടാറ്റ ഇന്റർനാഷണലിലൂടെ കരിയർ ആരംഭിച്ച നോയൽ 1999 ജൂണിൽ ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ ട്രെൻഡിന്റെ മാനേജിംഗ് ഡയറക്ടറായി മാറി. 2003ൽ ടൈറ്റാൻ, വോൾട്ടാസ് കമ്പനികളുടെ ഡയറക്ടറായി നിയമിതനായി. 2010-11 സാമ്പത്തിക വർഷത്തിൽ ടാറ്റ ഇന്റർനാഷണൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം മാറി.