കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
Friday, October 11, 2024 9:56 AM IST
കണ്ണൂര്‍: ചെറുപുഴയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പ്രൊപ്പോയില് സ്വദേശി പനംകുന്നില്‍ ശ്രീധരന്(61) ആണ് മരിച്ചത്. വെട്ടേറ്റ ഭാര്യ സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്.
വഴക്കിനിടയില്‍ കത്തികൊണ്ട് ഇയാള്‍ ഭാര്യയെ വെട്ടി. ഇവര്‍ നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പിന്നാലെ ശ്രീധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയം മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല.