സ്വർണ്ണക്കടത്ത്: ഗവർണറെ തള്ളി പോലീസ്
Thursday, October 10, 2024 6:39 PM IST
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പോലീസിന്റെ വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെ പോലീസ് വാർത്താക്കുറിപ്പിറക്കി.
ഇത്തരം കാര്യങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം. പോലീസ് ഇതുവരെ പിടിച്ച സ്വർണ്ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുള്ളത്. ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പോലീസ് വ്യക്തമാക്കി.
ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള വാര്‍ത്താക്കുറിപ്പിൽ പറയുന്നത്. സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്കു കേരളാ പോലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല.
അഥവാ എന്തെങ്കിലും വിശദീകരണം നല്കണമെങ്കില് ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പോലീസ് നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.