ഒമർ അബ്ദുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രി; നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം
Thursday, October 10, 2024 3:05 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെ പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.
ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയാവുന്നത്.
ലഫ്. ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. 42 അംഗങ്ങളുള്ള എൻസിയാണ് ജമ്മു കാഷ്മീർ നിയമസഭയിലെ ഏറ്റവും വലിയ കക്ഷി.
ആറ് അംഗങ്ങളുള്ള കോൺഗ്രസും ഒരംഗമുള്ള സിപിഎമ്മും നാഷണൽ കോൺഫറൻസിനെ പിന്തുണയ്ക്കുന്നു. ഏതാനും സ്വതന്ത്രരും സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.