പരീക്ഷാ മൂല്യനിര്‍ണയത്തിന് എഐ ഉപയോഗപ്പെടുത്തും: മന്ത്രി ശിവന്‍കുട്ടി
Thursday, October 10, 2024 11:48 AM IST
തിരുവനന്തപുരം: പരീക്ഷാ മൂല്യനിര്‍ണയം എഐ സംവിധാനം ഉപയോഗിച്ച് നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇത് മൂല്യനിര്‍ണയരീതി കൂടുതല്‍ സുതാര്യവും സമഗ്രവുമാക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഏതൊക്കെ മേഖലകളില്‍ എഐ പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായ ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാണത്തിലും എഐയുടെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഓരോ വിദ്യാര്‍ഥിക്കും അവരുടെ കഴിവിന് അനുസരിച്ച് ഉപയോഗപ്പെടുത്താനാവുന്ന തരത്തില്‍ ലേര്‍ണിംഗ് സംവിധാനം ഒരുക്കും. അക്കാദമികമായ ഉത്തരവാദിത്വത്തോടെ മാത്രമേ വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.