നാഷണൽ കോൺഫറൻസ് നേതാവായി ഒമർ അബ്ദുള്ളയെ ഇന്നു തെരഞ്ഞെടുക്കും
Thursday, October 10, 2024 10:40 AM IST
ശ്രീനഗർ: നാഷണൽ കോൺഫറൻസ്(എൻസി) നിയമസഭാ കക്ഷി നേതാവായി ഒമർ അബ്ദുള്ളയെ ഇന്നു തെരഞ്ഞെടുക്കും. ഇന്ന് ഉച്ചയ്ക്കാണ് എൻസി നിയമസഭാ കക്ഷി യോഗം ചേരുക.
അതിനുശേഷം ലഫ്. ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. 42 അംഗങ്ങളുള്ള എൻസിയാണ് ജമ്മു കാഷ്മീർ നിയമസഭയിലെ ഏറ്റവും വലിയ കക്ഷി.
ആറ് അംഗങ്ങളുള്ള കോൺഗ്രസും ഒരംഗമുള്ള സിപിഎമ്മും നാഷണൽ കോൺഫറൻസിനെ പിന്തുണയ്ക്കുന്നു. ഏതാനും സ്വതന്ത്രരും സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.