രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി നേർന്ന് മമതാ ബാനർജി
Thursday, October 10, 2024 6:09 AM IST
കോൽക്കത്ത: ന്യൂഡൽഹി: രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ത്യൻ വ്യവസായികളിലെ മുൻനിരയിലുണ്ടായിരുന്നയാളാണ് അദ്ദേഹമെന്നും പൊതുബോധമുള്ള മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റയെന്നും മമതാ ബാനർജി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ വ്യവസായ ലോകത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും മമതതാ ബാനർജി വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്സ് പ്ലാന്റിനായി ബംഗാളിലെ സിംഗൂരിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബാനർജി പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്നാണ് ഈ പദ്ധതി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ കീഴിലുള്ള സിപിഎം സർക്കാരായിരുന്നു അന്ന് ബംഗാളിൽ അധികാരത്തിൽ ഇരുന്നത്. മൂന്ന് ദശാബ്ദക്കാലത്തെ ഇടതുപക്ഷ ഭരണത്തിന് എതിരെ ബാനർജി വെല്ലുവിളി ഉയർത്തുകയും ഒടുവിൽ 2011 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ അത് അവസാനിപ്പിക്കുകയും ചെയ്ത പ്രധാന ഘടകങ്ങളിലൊന്നാണ് സിംഗൂർ പ്രക്ഷോഭം.