രത്തൻ ടാറ്റയുടെ സംസ്കാരം ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
Thursday, October 10, 2024 5:35 AM IST
മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ ബഹുമതികളോടെ സർക്കാർ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
ധാർമികതയുടെയും സംരംഭകത്വത്തിന്റെയും സവിശേഷമായ മിശ്രിതമാണ് രത്തൻ ടാറ്റയെന്ന് എക്നാഥ് ഷിൻഡെ രത്തൻ ടാറ്റയെ വിശേഷിപ്പിച്ചു. 150 വർഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിനെ വിജയകരമായി നയിച്ച ഇതിഹാസമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ദക്ഷിണ മുംബൈയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ (എൻസിപിഎ) പൊതുജനങ്ങൾക്ക് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചതായി എക്നാഥ് ഷിൻഡെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.