ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ(86) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ് അ​വ​ശ​നാ​യ അ​ദ്ദേ​ഹ​ത്തെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 1991 മു​ത​ൽ 2012 വ​രെ ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യി​രു​ന്നു.

ജെ.​ആ​ർ.​ഡി. ടാ​റ്റ​യു​ടെ ദ​ത്തു​പു​ത്ര​ൻ ന​വ​ൽ ടാ​റ്റ​യു​ടെ മ​ക​നാ​യി 1937 ഡി​സം​ബ​ർ 28നാ​യി​രു​ന്നു ജ​ന​നം. കോ​ർ​ണ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ആ​ർ​ക്കി​ടെ​ക്‌​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.

ഇ​ന്ത്യ​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്ത്യ​യി​ൽ രൂ​പ​പ്പെ​ടു​ത്തി​യ കാ​ർ ആ​യി ടാ​റ്റ ഇ​ൻ​ഡി​ക്ക പു​റ​ത്തി​റ​ക്കി​യ​തും ലോ​ക​ത്തെ ഏ​റ്റ​വും വി​ല കു​റ​ഞ്ഞ കാ​ർ ആ​യി നാ​നോ പു​റ​ത്തി​റ​ക്കി​യ​തും സ്വ​ച്‌ഛ് എ​ന്ന പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു താ​ങ്ങാ​വു​ന്ന വി​ല​യു​ള്ള വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ പു​റ​ത്തി​റ​ക്കി​യ​തും നേ​ട്ട​ങ്ങ​ളാ​ണ്.

രാ​ജ്യം പ​ത്മ​ഭൂ​ഷ​ണും പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.