രത്തൻ ടാറ്റ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
Wednesday, October 9, 2024 8:27 PM IST
ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ ആശുപത്രിയിൽ. അദ്ദേഹം ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോർട്ട്.
മുംബൈയിലെ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ടാറ്റ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണെന്നാണ് വിവരം.
ഇതുവരേ ടാറ്റ ഗ്രൂപ്പ് ഈ വിവരത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എന്നാൽ ആരോഗ്യനില സംബന്ധിച്ച് ടാറ്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
തിങ്കളാഴ്ച ആശുപത്രിയിൽ എത്തിയത് പതിവ് ചെക്കപ്പിനാണെന്ന് ടാറ്റ വിശദീകരിച്ചു. തനിക്ക് പ്രായ സമ്പന്ധമായ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.