കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​ല​ൻ വാ​ക്ക​ർ ഡി​ജെ ഷോ​യ്ക്കെി​ടെ ന​ട​ന്ന മൊ​ബൈ​ൽ ഫോ​ൺ ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ല്‍ വ​ൻ ആ​സൂ​ത്ര​ണ​മെ​ന്ന് പോ​ലീ​സ്. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന 34 ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച​ത്.

ഗോ​വ​യി​ലും ചെ​ന്നൈ​യി​ലും ന​ട​ന്ന ഡി​ജെ ഷോ​യ്ക്കി​ടെ​യും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക അ​ന്വേ​ഷ​ണ​ത്തി​നു തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞു.

പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത ഷോ​യ്ക്കി​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. സം​ഗീ​ത​ത്തോ​ടൊ​പ്പം നൃ​ത്തം ആ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മൊ​ബൈ​ലു​ക​ൾ ക​വ​ർ​ന്ന​ത്. മു​ന്‍​നി​ര​യി​ല്‍ 6000 രൂ​പ​യു​ടെ വി​ഐ​പി ടി​ക്ക​റ്റെ​ടു​ത്ത​വ​രു​ടെ മൊ​ബൈ​ലു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഫോ​ണ്‍ ന​ഷ്ട​മാ​യ​വ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഉ​ത്ത​രേ​ന്ത്യ​ന്‍ ക​വ​ര്‍​ച്ച സം​ഘ​ത്തി​ലേ​ക്ക് സം​ശ​യം നീ​ളു​ന്ന​ത്. പ​ല​രു​ടെ​യും ഫോ​ണു​ക​ള്‍ സം​സ്ഥാ​നം വി​ട്ടു. ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ളി​ല്‍ ഒ​രെ​ണ്ണം മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ന്‍​വേ​ല്‍ ക​ട​ന്നെ​ന്ന് ട്രാ​ക്കിം​ഗ് വ​ഴി വ്യ​ക്ത​മാ​യി. മ​റ്റൊ​രു ഫോ​ണ്‍ ക​ര്‍​ണാ​ക​ട​യി​ലെ ഷി​മോ​ഗ​യി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.