കാഷ്മീരിൽ ഭീകരർ ജവാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Wednesday, October 9, 2024 12:07 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്തനാഗിൽനിന്നും തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ വധിച്ചു. വെടിയേറ്റ നിലയിലാണ് സൈന്യം ജവാന്റെ മൃതദേഹം കണ്ടെത്തിയത്. കൊക്കർനാഗിലെ വനമേഖലയിൽനിന്നുമാണ് മൃതദേഹം ലഭിച്ചത്.
സൈന്യവും കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്തിരുന്ന നൗഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്.
രണ്ട് ജവാന്മാരെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടത്തിയത്. എന്നാൽ ഒരാളെ മാത്രമേ കൊണ്ടുപോകാൻ ഭീകരർക്ക് സാധിച്ചുള്ളു. രക്ഷപ്പെട്ട സൈനികൻ ക്യാമ്പിലെത്തി വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.