ഫോൺ ചോർത്തലിന് വ്യവസ്ഥകളുണ്ട്; നിയമവിരുദ്ധമായി ചോർത്തിയിട്ടില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു
Tuesday, October 8, 2024 10:43 PM IST
തിരുവനന്തപുരം: ഫോൺ ചോർത്തലിൽ ഗവർണർക്ക് സംസ്ഥാന സർക്കാർ മറുപടി നൽകി. ഫോൺ ചോർത്തലിന് വ്യവസ്ഥകളുണ്ടെന്ന് സർക്കാർ ഗവർണറെ അറിയിച്ചു.
വ്യവസ്ഥകൾ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് ചോർത്തൽ. കേസ് അന്വേഷണത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിലുമാണ് ഫോൺ ചോർത്തുന്നത്.
ഇതിനെല്ലാം കൃത്യമായ രേഖയുണ്ട്. നിയമവിരുദ്ധമായി ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും സർക്കാർ ഗവർണറെ അറിയിച്ചു.
അൻവറിന്റെ ആരോപണം ഗൗരവത്തോടെ അന്വേഷിച്ചു എന്നും സർക്കാർ അറിയിച്ചു. വൈകിട്ട് ചീഫ് സെക്രട്ടറി ആണ് രാജ്ഭവന് മറുപടി നൽകിയത്.