ഹരിയാന, ജമ്മുകാഷ്മീർ; വോട്ടെണ്ണൽ തുടങ്ങി
Tuesday, October 8, 2024 8:04 AM IST
ന്യൂഡൽഹി: ഹരിയാന, ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി.ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി. 8.30ന് ഫല സൂചനകൾ വന്നു തുടങ്ങും. ഹരിയാനയിൽ 67.90 ശതമാനം പോളിംഗാണ് നടന്നത്. ഒറ്റ ഘട്ടമായി ഒക്ടോബർ അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്.
മൂന്ന് ഘട്ടങ്ങളിലായായിരുന്നു ജമ്മു കാഷ്മിരീൽ തെരഞ്ഞെടുപ്പ്. 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എക്സിറ്റ് പോളുകളും കോൺഗ്രസ് വിജയിക്കുമെന്ന സൂചനയാണ് നൽകിയത്.
ജമ്മു കാഷ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് ചില സർവേകൾ പ്രവചിക്കുമ്പോൾ തൂക്ക് സഭക്കുള്ള സാധ്യതയും ചില എക്സിറ്റ് പോളുകൾ പ്രവചിച്ചു. പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കാഷ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.