തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് പി​രി​ച്ചു​വി​ട്ട​തി​ന് കാ​ര​ണ​ക്കാ​ർ പ്ര​തി​പ​ക്ഷ​മാ​ണെ​ന്ന് മ​ന്ത്രി​മാ​ർ. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​മു​ഖ​ത്തി​ലെ മ​ല​പ്പു​റം പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര പ്ര​മേ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം വെ​ട്ടി​ലാ​യെ​ന്നും അ​തി​നാ​ലാ​ണ് സ​ഭ പ്ര​തി​പ​ക്ഷം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.

സ​ഭ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ മീ​ഡി​യ റൂ​മി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മന്ത്രിമായ കെ. രാജൻ, എം.ബി. രാജേഷ്, രാജീവ് എന്നിവർ പ്ര​തി​പ​ക്ഷ​ത്തെ വി​മ​ർ​ശി​ച്ച​ത്. പ്ര​തി​പ​ക്ഷം സ്പീ​ക്ക​റെ അ​ധി​ക്ഷേ​പി​ച്ചെ​ന്നും രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.

അ​ടി​യ​ന്ത​ര​പ്ര​മേ​യം ച​ർ​ച്ച​ക്ക് എ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം പ​രി​ഭ്രാ​ന്ത​രാ​യി. വി​ഷ​യം ച​ർ​ച്ച ചെ​യ്താ​ൽ കാ​പ​ട്യം തു​റ​ന്നു കാ​ട്ട​പ്പെ​ടും എ​ന്നു​ള്ള​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു പ്ര​ശ്‌​ന​മാ​യ​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

പ്ര​തി​പ​ക്ഷം ഭീ​രു​ക്ക​ളാ​ണെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യം ച​ർ​ച്ച​യ്ക്ക് എ​ടു​ത്ത​പ്പോ​ൾ സ​ഭ​യി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വി​ന് പ​ക്വ​ത​യി​ല്ലെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും രാ​ജീ​വ് വി​മ​ർ​ശി​ച്ചു.