ദു​ബാ​യി: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ഫീ​ൽ​ഡിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പാ​ക്കി​സ്ഥാ​നെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ട് 58 റ​ണ്‍​സി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഇ​ന്നു ജ​യം അ​നി​വാ​ര്യ​മാ​ണ്. അ​തേ​സ​മ​യം, ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ 31 റ​ണ്‍​സി​നു ജ​യി​ച്ചു.

നി​ല​വി​ൽ ഗ്രൂ​പ്പ് എ ​പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ ഏ​റ്റ​വും പി​ന്നി​ലാ​ണ്. ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ ടീ​മു​ക​ൾ ര​ണ്ടു പോ​യി​ന്‍റു വീ​ത​വു​മാ​യി ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ഇ​ന്നു ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​ൻ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു സാ​ധി​ക്കാ​തെ​വ​രും.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ഇ​തു​വ​രെ 15 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. അ​തി​ൽ 12 എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ജ​യം സ്വ​ന്ത​മാ​ക്കി, പാ​ക്കി​സ്ഥാ​ൻ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും.

2024 ഏ​ഷ്യ ക​പ്പി​ലാ​യി​രു​ന്നു ഇ​രു ടീ​മും ഏ​റ്റ​വും അ​വ​സാ​ന​മാ​യി മു​ഖാ​മു​ഖ​മി​റ​ങ്ങി​യ​ത്. ഗ്രൂ​പ്പ് എ​യി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു ജ​യി​ച്ചു. 2022 ഏ​ഷ്യ ക​പ്പി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ച​ത്.

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഇ​തു​വ​രെ ഏ​ഴു ത​വ​ണ ഏ​റ്റു​മു​ട്ടി. അ​തി​ൽ 5-2ന് ​ഇ​ന്ത്യ​ക്കാ​ണു വി​ജ​യ മു​ൻ​തൂ​ക്കം.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ്മൃ​തി മ​ന്ഥാ​ന, ഷെ​ഫാ​ലി വ​ർ​മ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ്, ദീ​പ്തി ശ​ർ​മ, സ​ജീ​വ​ൻ സ​ജ​ന, അ​രു​ന്ധ​തി റെ​ഡ്ഡി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ആ​ശ ശോ​ഭ​ന, രേ​ണു​ക സിം​ഗ്.

പാ​ക്കി​സ്ഥാ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മു​നീ​ബ അ​ലി, ഗു​ൽ ഫെ​റോ​സ, സി​ദ്ര അ​മീ​ൻ, ഒ​മൈ​മ സൊ​ഹൈ​ൽ, നി​ദാ ധാ​ർ, തു​ബ ഹ​സ​ൻ, ഫാ​ത്തി​മ സ​ന, ആ​ലി​യ റി​യാ​സ്, ന​ഷ്റ സ​ന്ധു, സാ​ദി​യ ഇ​ഖ്ബാ​ൽ, സ​യി​ദ അ​രൂ​ബ് ഷാ.