ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് ഉ​ച്ച​യോ​ടെ 36.7 ശ​ത​മാ​നം ക​ട​ന്നു. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ആ​കെ 1,031 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 20,632 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​യി പോ​രാ​ടു​മ്പോ​ൾ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം തു​ണ​യാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്.