ക​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. മാ​ത​മം​ഗ​ല​ത്ത് നി​ന്നും പ്ലൈ​വു​ഡ് ക​യ​റ്റി നാ​ടു​കാ​ണി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യ്ക്കാ​ണ് എ​ട​ക്കോം മ​ഠം​ത​ട്ടി​ൽ വ​ച്ച് തീ​പി​ടി​ച്ച​ത്. ലോ​റി​യു​ടെ എ​ൻ​ജി​നി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ ലോ​റി നി​ർ​ത്തു​ക​യും ഉ​ട​നെ തീ ​ആ​ളി​ക്ക​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ന് പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.15 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ളി​പ്പ​റ​മ്പി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.

ലോ​റി​യു​ടെ കാ​ബി​ൻ ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു​വെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം പ്ലൈ​വു​ഡി​ന് തീ ​പി​ടി​ച്ചി​ല്ല. ത​ളി​പ്പ​റ​മ്പ് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ പ്രേ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ബ്ദു​ള്ള, വി​ജ​യ്, വൈ​ശാ​ഖ്, ബി​നേ​ഷ്, റാ​ഷി​ദ്, മാ​ത്യു, ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.