ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ബി​ജെ​പി ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഹ​രി​യാ​ന​യി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. ച​രി​ത്ര വി​ജ​യം ത​ന്നെ​യാ​ണ് പാ​ർ​ട്ടി നേ​ടാ​ൻ പോ​കു​ന്ന​ത്. ഹ​രി​യാ​ന​യി​ലു​ള്ള​ത് രാ​ഹു​ലി​ന്‍റെ കോ​ൺ​ഗ്ര​സ​ല്ല. ഹൂ​ഡ​യു​ടെ കോ​ൺ​ഗ്ര​സാ​ണ്. അ​വ​ർ വി​ജ​യി​ക്കി​ല്ല.'- ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​വ​രു​ടെ മു​തി​ർ​ന്ന നേ​താ​വ് കു​മാ​രി ഷെ​ൽ​ജ​യെ അ​പ​മാ​നി​ച്ചു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഷെ​ൽ​ജ​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് അ​വ​രോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​രു​ടെ സ​മു​ദാ​യ​ത്തേ​യും ഇ​തി​ലൂ​ടെ കോ​ൺ​ഗ്ര​സ് അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

ഇ​ന്നാ​ണ് ഹ​രി​യാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. 90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സെ​യ്നി, മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ, ഗു​സ്തി​താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്, ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.