ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. 90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്തു​ള്ള​ത്. 2.03 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. 1031 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സെ​യ്നി, മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ, ഗു​സ്തി​താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്, ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ.

കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണു പ്ര​ധാ​ന പോ​രാ​ട്ടം. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ടു​ന്പോ​ൾ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​നാ​ണു കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​എ​പി, ഐ​എ​ൻ​എ​ൽ​ഡി-​ബി​എ​സ്പി സ​ഖ്യം, ജെ​ജെ​പി-​ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി സ​ഖ്യം എ​ന്നി​വ​യും രം​ഗ​ത്തു​ണ്ട്. ചൊ​വ്വാ​ഴ്ച ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.