കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ന​യ്ക്കാ​യു​ള്ള ഇന്നത്തെ തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. രാ​വി​ലെ 6.30 ന് ​തെ​ര​ച്ചി​ൽ ദൗ​ത്യം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

60 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നെ​ത്തി​ച്ച ആ​ന​ക​ളാ​ണ് കോ​ത​മം​ഗ​ലം തു​ണ്ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഏ​റ്റു​മു​ട്ടി​യ​ത്. പ​രി​ക്കേ​റ്റ പു​തു​പ്പ​ള്ളി സാ​ധു എ​ന്ന ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നു.

റി​സ​ർ​വ് ഫോ​റ​സ്റ്റി​ലേ​ക്ക് ക​യ​റി​പ്പോ​യ ആ​ന​യെ ക​ണ്ടെ​ത്താ​നാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പാ​പ്പാ​ൻ​മാ​രും റി​സ​ർ​വ് ഫോ​റ​സ്റ്റി​ലേ​ക്ക് പോ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.