ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് 161 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ്നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കീ​വി​ക​ൾ​ക്കാ​യി ക്യാ​പ്റ്റ​ന്‍ സോ​ഫി ഡി​വൈ​ൻ അ​ര്‍​ധസെ​ഞ്ചു​റി (36 പ​ന്തി​ല്‍ 57) നേ​ടി.

സു​സീ ബേ​റ്റ്‌​സ് (24 പ​ന്തി​ല്‍ 27), ജോ​ര്‍​ജി​യ പ്ലി​മ്മ​റു​മാ​യി (23 പ​ന്തി​ല്‍ 34), അ​മേ​ലി​യ കെ​ര്‍ (13), ബ്രൂ​ക്ക് ഹാ​ലി​ഡെ (16) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നാ​യി സൂ​സി - പ്ലി​മ്മ​ര്‍ സ​ഖ്യം 67 റ​ണ്‍​സ് നേടി.

ഇ​ന്ത്യ​ക്കാ​യി രേ​ണു​ക സിം​ഗ് നാ​ലോ​വ​റി​ല്‍ 27 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ നേ​ടി. അ​രു​ന്ധ​തി റെ​ഡ്ഡി, മ​ല​യാ​ളി താ​രം ആ​ശാ ശോ​ഭ​ന എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.