തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​സ​മ്മേ​ള​നം നേ​ര​ത്തെ പി​രി​യും. ഇ​ന്ന് ആ​രം​ഭി​ച്ച നി​യ​മ​സ​ഭ സ​മ്മേ​ള​നം ഓ​ക്ടോ​ബ​ർ 15ന് ​അ​വ​സാ​നി​ക്കും. കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഓ​ക്ടോ​ബ​ർ 18ന് ​സ​ഭ​പി​രി​യാ​നാ​യി​രു​ന്നു മു​ൻ തീ​രു​മാ​നം.

ഇ​ന്ന് വ​യ​നാ​ടി​ന് ആ​ദ​ര​മ​റി​യി​ച്ച സ​ഭ പി​രി​ഞ്ഞി​രു​ന്നു. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ ആ​റു ബി​ല്ലു​ക​ളാ​ണു പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​റി​യി​ച്ചി​രു​ന്നു.

2017 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ര​ക്കു സേ​വ​ന നി​കു​തി നി​യ​മം, 2020- ലെ ​കേ​ര​ള ധ​ന​കാ​ര്യ നി​യ​മം, 2008- ലെ ​കേ​ര​ള ധ​ന​കാ​ര്യ നി​യ​മം എ​ന്നി​വ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നാ​യി പു​റ​പ്പെ​ടു​വി​ച്ച 2024-ലെ ​കേ​ര​ള നി​കു​തി ചു​മ​ത്ത​ൽ നി​യ​മ​ങ്ങ​ൾ (ഭേ​ദ​ഗ​തി) ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള ബി​ല്ലും സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഗ​ണി​ച്ച് പാ​സാ​ക്കേ​ണ്ട​തു​ണ്ട്.