കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കു​ന്ന​ത്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​മ്മ സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് കേ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ ഓ​ഫീ​സി​ലും ക​ലൂ​രി​ലെ ഫ്ലാറ്റി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. നേ​ര​ത്തേ കേ​സി​ല്‍ ഇ​ട​വേ​ള ബാ​ബു​വി​ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ട​വേ​ള ബാ​ബു​വി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.