മ​ല​പ്പു​റം: ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തു. മ​ഞ്ചേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്‌​പെ​ഷ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഗ്രൂ​പ്പ് സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്നാണ് പരാതി.

ഫോ​ണ്‍ ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്‍​വ​റി​നെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്. നേ​ര​ത്തേ കോ​ട്ട​യം ക​റു​ക​ച്ചാ​ല്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.