തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്ഭ​വ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

സ്വ​ർ​ണ​ക്ക​ട​ത്തി​നും ഹ​വാ​ല ഇ​ട​പാ​ടി​നും പി​ന്നി​ൽ ആ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ക്ക​ണം. എ​ന്തു​കൊ​ണ്ട് ഈ ​കാ​ര്യം ത​ന്നെ അ​റി​യി​ക്കാ​തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണമെന്നും കത്തിൽ പറയുന്നു.

ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.