എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തന്നെയാണ് സിപിഐ നിലപാട്: വി.എസ്.സുനില്‍കുമാര്‍
Thursday, October 3, 2024 2:55 PM IST
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. എഡിജിപി എം.ആര്.അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തന്നെയാണ് സിപിഐ നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തില്‍ പോലീസിന്റെ വീഴ്ച അന്വേഷിക്കണം. പൂരം നടത്തിപ്പ് വരും കാലത്ത് സുഗമമായി നടക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരണം. കാര്യങ്ങള്‍ പുറത്തുവരുന്നതില്‍ താമസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.