എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കണം: മകളുടെ ഹര്‍ജി ഇന്നു വീണ്ടും ഹൈക്കോടതിയില്‍
Thursday, October 3, 2024 11:46 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാന്‍ അനുമതി തേടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനായി ഏറ്റെടുക്കാനുമുള്ള കളമശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനുമെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് ഹര്‍ജിയിലെ വാദം. എം.എം. ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
മെഡിക്കല്‍ കോളജ് അധികൃതരുടെ തീരുമാനം ആരോഗ്യ വകുപ്പിലെ ഉന്നത അധികാരി പരിശോധിക്കണോ എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.