എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ല: ഷാഫി പറമ്പില്‍
Thursday, October 3, 2024 11:07 AM IST
വടകര: ആര്‍എസ്എസ് നേതാക്കളെ കാണുന്നത് എഡിജിപിയുടെ ശീലമായെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി. കെ. സുരേന്ദ്രന് പോലും ഇത്രയും ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ലെന്നും അതിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ഷാഫി പരിഹസിച്ചു.
പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പുരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പുരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു.
പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കിയ കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന് ഷാഫി ചൂണ്ടിക്കാട്ടി.