ഉത്തർപ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു
Wednesday, October 2, 2024 6:48 AM IST
ലക്നോ: ഉത്തർപ്രദേശിലെ സൗത്ത് ഖേരിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ബദയ്യ ഗ്രാമത്തിലാണ് സംഭവം. ഷാപുർ ഗ്രാമത്തിലെ പ്രഭു ദയാൽ എന്ന 50 വയസുകാരനാണ് മരിച്ചത്.
മുഹമ്മദി റേഞ്ചിലാണ് ബദയ്യ ഗ്രാമം ഉൾപ്പെടുന്ന പ്രദേശം. ഗ്രാമത്തിലെ കരിന്പിൻ തോട്ടത്തിൽ വച്ചാണ് പ്രഭുവിനെ പുലി ആക്രമിച്ചത്.
പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം മുഡ അസി ഗ്രാമത്തിൽ നിന്നുള്ള കർഷകൻ കടുവയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
പുലിയെ പിടികൂടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.