വിജയപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകും
Monday, September 30, 2024 6:43 PM IST
കോട്ടയം: നവീകരിച്ച വിജയപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകും. പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഉമ്മൻ ചാണ്ടിയുടെ ജന്മദേശമായ പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. പുതുപ്പള്ളിയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു.
പുതുപ്പള്ളി പഞ്ചായത്ത് എൽഡിഎഫും, വിജയപുരം യുഡിഎഫുമാണ് ഭരിക്കുന്നത്.