സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിലേക്ക്; ഉടൻ ഹാജരാകും
Monday, September 30, 2024 5:30 PM IST
കൊച്ചി: പീഡനക്കേസിൽ മുൻ കൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചു.
തിരുവനന്തപുരത്ത് അദ്ദേഹം ഹാജരാകുമെന്നാണ് സൂചന. അതേസമയം രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
പരാതി നല്കാന് കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഖിയാണ് സിദ്ദിഖിനുവേണ്ടി ഹാജരായത്.